
ജി 23നേതാക്കളുടേയും പിന്തുണ ഖർഗെയ്ക്ക്
ജി 23യുടെ പിന്തുണ മല്ലികാർജുന ഖർഗെയ്ക്ക് . പിന്തുണ പരസ്യമാക്കി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഖർഗെയുടെ കരങ്ങളിൽ പാർട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. പാർട്ടിയെ സ്ഥിരതയോടെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാകണം അധ്യക്ഷ പദത്തിലെത്താൻ. ഖർഗെക്ക് അതിന് കഴിയുമെന്നും മനീഷ് തിവാരി പറഞ്ഞു. ഇതിനിടെ ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മല്ലികാർജ്ജുൻ ഖർഗെ രംഗത്തെത്തി. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും…