
‘അൽഫോൻസിനെതിരെ അന്ന് പരാതി നൽകാൻ വരെ ചിന്തിച്ചു, സ്റ്റോക്കറാണെന്ന് കരുതി’; സായ് പല്ലവി
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ ബോളിവുഡിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. രാമായണ എന്ന ബിഗ്ബജറ്റ് ചിത്രത്തലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സായി പല്ലവി ഒരുങ്ങുന്നത്. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ സീതയായാണ് സായി പല്ലവി എത്തുന്നതെന്നാണ് വിവരം. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടാണ് പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ സായി പല്ലവിയെ പ്രേമത്തിലേക്ക് കാസ്റ്റ് ചെയ്യാനായി വിളിക്കുന്നത്. അതിന് മുമ്പ് സായി…