ഉത്തരാഖണ്ഡില്‍ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു, 22 പേര്‍ മരിച്ചു

 ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍…

Read More