‘മാര്‍ക്കോ’ കണ്ടു ; സംവിധായകനെ നേരിട്ടുവിളിച്ച് അഭിനന്ദനം അറിയിച്ച് നടൻ അല്ലു അര്‍ജുന്‍

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ കണ്ട് നടൻ അല്ലു അര്‍ജുന്‍. ചിത്രം ഇഷ്ടപ്പെട്ട താരം സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു. ചിത്രത്തിന്‍റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും സിനിമയുടെ മേക്കിങ്ങിലെ സാങ്കേതികത്തികവിനെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ പ്രശംസിച്ച അല്ലു അർജുൻ, സംവിധായകൻ ഹനീഫ് അദേനിയെ തന്‍റെ ഹൈദരാബാദിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ആഗോള കലക്‌ഷനില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ…

Read More

പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെ പരിക്കേറ്റ 9 വയസുകാരൻ ശ്രീതേജിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് നടൻ അല്ലു അർജുൻ

പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം. നേരത്തെ കുട്ടിയെ കാണാൻ അല്ലു അർജുൻ പൊലീസ് അനുമതി തേടിയിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാൻ എത്താവൂ എന്നും അതല്ലെങ്കിൽ സന്ദർശനം മാറ്റണം എന്നും…

Read More

അല്ലു അർജുൻ ആരാധകർക്കെതിരെ കേസ് എടുത്ത് ഹൈദ്രബാദ് പൊലീസ് ; നടപടി മുഖ്യമന്ത്രിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ

അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ രാജ്‌കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അധിക്ഷേപ പോസ്റ്റുകൾ. അതേ സമയം, പുഷ്പ-2 റിലീസിംഗ് ദിനത്തിലെ തിരക്കിനിടെ പരിക്കേറ്റ 9 വയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു. കുട്ടി വെന്ർറിലേറ്ററിൽ തുടരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പുഷ്പ 2 ആദ്യ ദിന പ്രദർശനത്തിനായി അല്ലു അർജുൻ…

Read More

‘ആ കുട്ടിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും; എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കൊപ്പമുണ്ട്’; പ്രതികരണവുമായി അല്ലു അര്‍ജുൻ

പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടന്‍ അല്ലു അര്‍ജുന്‍. അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അര്‍ജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്. ‘ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോള്‍ സന്ദര്‍ശിക്കുന്നില്ല….

Read More

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ…

Read More

‘പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഫ, അഭിമാനിക്കാനുള്ള വകയുണ്ടെന്ന് ഉറപ്പുതരാം; അല്ലു അർജുൻ

പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികൾക്കും അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കാമെന്നും നടൻ അല്ലു അർജുൻ. കൊച്ചിയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അല്ലു അർജുൻ ഫഹദിൻ്റെ പ്രകടനത്തെ പ്രശംസിച്ചത്. പുഷ്പ 2’ലെ ഒരു പാട്ടിന്‍റെ ഹൂക്ക് ലൈൻ ചിത്രം റിലീസാകുന്ന 6 ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നും അല്ലു അർജുൻ വെളിപ്പെടുത്തി. എല്ലാ മലയാളികള്‍ക്കും നമസ്‌കാരം. കേരളത്തിനോട് ദത്തുപുത്രനായ മല്ലു അര്‍ജുന്‍ സ്‌നേഹമറിയിക്കുകയാണ്. കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത് എന്റെ സ്വന്തം…

Read More

പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പുഷ്പ: ദ റൈസി’ൻറെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5ന് തിയറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിൻറെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ…

Read More

അല്ലു അര്‍ജുനെ കാണാന്‍ 1600 കിലോമീറ്റര്‍ സൈക്കിൾ ചവിട്ടിയെത്തി ആരാധകന്‍; ആരാധകനെ മടക്കിയത് വിമാനത്തിൽ

ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തെലുങ്ക് ചലചിത്ര നടനായ അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ആരാധകന്‍ തന്റെ ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. തന്നെ കാണാന്‍ അലിഗഢില്‍ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അര്‍ജുന്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ ആരാധകനെ പറ്റി അറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ…

Read More

ആന്ധ്ര, തെലങ്കാന പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ നൽകി തെലുങ്ക് താരങ്ങള്‍

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് താങ്ങായി ടോളിവുഡിലെ പ്രമുഖ താരങ്ങൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സംഭാവന നൽകി. രാം ചരണും അല്ലു അർജുനും ഒരു കോടി രൂപ നൽകിയപ്പോൾ പ്രഭാസ് രണ്ട് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നടമാർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയിൽ 35…

Read More

‘കേരളം എല്ലായ്‌പ്പോഴും സ്‌നേഹം തന്നിട്ടുണ്ട്’; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അല്ലു അർജുൻ

വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നൽകിയത്. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ,…

Read More