വെൻറിലേറ്ററിൽ കഴിയുന്ന ഭർത്താവിൻറെ ബീജമെടുത്ത് സൂക്ഷിക്കണം; ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി അനുമതി

ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്ന ഭർത്താവിൻറെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി അനൂകൂല ഉത്തരവിട്ടു. ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹർജി നൽകിയത്. 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടൽ തേടിയത്. കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് കുട്ടികളായിരുന്നില്ല. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന്…

Read More

ഉത്ര വധക്കേസ്; നാലാം പ്രതിക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ അനുമതി

കൊല്ലത്തെ ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അനുമതി നൽകി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയാണ് സൂര്യ. അച്ഛൻ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്തു തൊഴിൽ തേടിപ്പോകാൻ പാസ്‌പോർട്ട് എടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹർജി. പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും വിശദവാദം കേട്ട…

Read More

വാടക ഗർഭധാരണം: സർക്കാർ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവാധി അനുവദിച്ച് കേന്ദ്ര സർക്കാർ

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നൽകി കേന്ദ്ര സർക്കാർ. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല. 1972-ലെ സെൽട്രൽ സിവിൽ സർവ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥർക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളിൽ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ജൂൺ 18-നാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്.

Read More

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി

കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്. കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു….

Read More

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി

കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്. കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു….

Read More

റംസാന്‍ മാസം: ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്. ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന്…

Read More

അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

സ്ത്രീ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും ഹൈക്കോടതി. അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതി ഗർഭഛിദ്രം നടത്താൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീയുടെ ശരീരത്തിൽ എന്താണ് വേണ്ടത് എന്ന് ‍തീരുമാനിക്കുന്നത് അവരവർ തന്നെയാണ്, ധാർമികമോ സദാചാരപരമോ ആയ കാര്യങ്ങളടക്കം മറ്റുള്ളവർക്ക് ഇതിൽ പങ്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിനു കീഴിൽ ബോർഡ് രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2018ൽ…

Read More

8700 കോടി വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി; 20-ന് പണം ട്രഷറിയിലെത്തും

കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതിനൽകി. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരേയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി ലങിച്ചത് റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല. അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ഇനിയുള്ള ചെലവുകൾ ഈ പണം എത്തിയാലേ നടത്താനാവൂ….

Read More

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി

ശബരിമലയിൽ കീടനാശിനി കലർന്ന ഏലക്ക ഉപയോ​ഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.  സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച്…

Read More

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകാൻ അനുമതി

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. ദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിഎംആർസി…

Read More