കുസാറ്റ് ദുരന്തം; കുട്ടികളെ സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയെന്ന് വിസി

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസിലർ. പ്രോഗ്രാമിൻറ സമയത്തിന് അനുസരിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാൻ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പിൽ നിൽക്കുന്നവർ താഴേക്ക് വീണു. ഓഡിറ്റോറിയത്തിൻറെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പിൽനിന്ന വിദ്യാർത്ഥികൾ…

Read More