മദ്യനയ അഴിമതി കേസ്: സിബിഐയെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുത്; കവിത കോടതിയില്‍

ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സിബിഐ യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകന്‍ പറഞ്ഞു.കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിത നിലവില്‍ തീഹാര്‍ ജയിലിലാണ്. കവിതയുടെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്ക് കോടതി സമയം അനുവദിച്ചു. കവിതയുടെ ഫോണില്‍ നിന്ന് ചാര്‍ട്ടഡ് അക്കൗണ്ടന്റുമായുളള വാട്‌സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ്…

Read More

വിധവയായ ഇരുപത്തിമൂന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി; യുവതിയുടെ മാനസികനില പരിഗണിച്ച് തീരുമാനമെന്ന് കോടതി

ഭർത്താവ് മരിച്ച യുവതിയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഇരുപത്തിമൂന്നുകാരി 27 ആഴ്ച ഗർഭിണിയാണ്. യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. സംഭവത്തിന് ശേഷം യുവതി മാനസികമായി തകർന്നു. ഇരുപത്തിമൂന്നുകാരി മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗർഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയിരുന്നു. ഗർഭഛിദ്രം നടത്താനുള്ള നടപടികൾ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടർമാർക്ക് കോടതി നിർദേശം…

Read More

തൃശൂർ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി 

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൂരം ദിവസങ്ങളിൽ  ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട്…

Read More

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിമായാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്. ‘വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു….

Read More