
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ പ്രതികൾക്ക് താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റൽ സംവിധാനം അനുവദിക്കില്ല. ആൻ്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തിൽ നിന്ന് പ്രതികൾ പഠനവിലക്ക് നേരിട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടുകയായിരുന്നു. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്…