യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ നൽകും; പ്രഖ്യാപനവുമായി മെറ്റ

എഐയുടെ കടന്നു വരവിന് മുൻപ് തന്നെ അത്തരം സാങ്കേതിക വിദ്യ ഉപയോ?ഗിച്ചുള്ള ആയുധങ്ങൾ ഹോളിവുഡ് സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. അമേരിക്കൻ സൈന്യത്തിൽ അത് യാഥാർത്ഥ്യമാകാൻ പോകുന്നതായാണ് മാർക്ക് സക്കർബർഗ് നൽകുന്ന സൂചന. സൈനിക ആവശ്യങ്ങൾക്കായി എഐ വിദ്യ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾക്കും കരാറുകാർക്കും കമ്പനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡൽ ഉപയോഗിക്കാം. ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പങ്കാളികളാവുകയാണെന്ന് മെറ്റ പറഞ്ഞു. സൈബർ…

Read More

ദുഃഖം പങ്കിടാന്‍ പരോള്‍; എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?: ബോംബെ ഹൈക്കോടതി

ദുഃഖം പങ്കിടാന്‍ തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?- ചോദ്യം ബോംബെ ഹൈക്കോടതിയുടേത്. പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ വിവേക് ശ്രീവാസ്തവ് എന്ന തടവുപുള്ളിക്ക് പരോള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. 2012ലെ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീവാസ്തവ്. വിദേശത്ത് പോകുന്ന മകന്റെ പഠനച്ചെലവിന് ക്രമീകരണം നടത്താനും യാത്രയാക്കാനും പരോള്‍ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ ദുഃഖം പോലെ ഒരു വികാരമാണ് സന്തോഷമെന്നും ദുഃഖം പങ്കിടാന്‍ അവസരം നല്‍കുന്നെങ്കില്‍ സന്തോഷത്തിനും…

Read More

‘ഹൗസ് സർജന്മാർക്ക് വിശ്രമ വേളകൾ അനുവദിക്കണം’; നിർദേശം നൽകി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുള്ള ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഹൗസ് സർജൻമാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഫലപ്രദമായി നടപ്പിലാക്കാൻ പ്രിൻസിപ്പൽ ശ്രദ്ധിക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് 2022 ജൂൺ 6 ന്…

Read More

കപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി; പ്രസ്താവനയുമായി ഇറാൻ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് അവസരമൊരുങ്ങിയത്. ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിൻ്റെ വിശദാംശങ്ങൾ പിന്തുടരുകയാണെന്നും ഉടൻ തന്നെ ഇന്ത്യൻ സർക്കാരിൻ്റെ പ്രതിനിധികൾക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. ​​അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി…

Read More

മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്; ഉത്തരവുമായി സർക്കാർ

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമൻ.സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് സപ്ലൈകോ എംഡിയുടെ വിചിത്ര ഉത്തരവ്.  സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ…

Read More

പത്ത് വർഷത്തെ നിരോധനം നീക്കുന്നു; സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം

പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതേസമയം, എല്ലാ നദികളിൽ…

Read More

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് പാടില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയില്‍ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ നിലപാട് തള്ളി സുപ്രീം കോടതി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ കുറ്റവാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിയത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കുറ്റവാളിയെ ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയാണെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീംകോടതി വ്യക്തമാക്കി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ…

Read More