
‘മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രം’: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു. പ്ലസ്…