മുതലയുമായി ചങ്ങാത്തം; യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു.!

മുതലകളും ചീങ്കണ്ണികളും ഭൂമിയിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളില്‍പ്പെടുന്നു. ആക്രമണകാരികളായ ഈ വേട്ടക്കാരെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മുതലയുമായി ചങ്ങാത്തം പുലര്‍ത്തുന്ന യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. സംഭവം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയ്ക്കു വെളിയിലാണെന്നു വീഡിയോയില്‍നിന്നു വ്യക്തമാണ്. മൃഗശാലയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മുതല സംരക്ഷണകേന്ദ്രത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച അസാധാരണമായ ചങ്ങാത്തനിമിഷങ്ങള്‍ അരങ്ങേറിയത്. വീഡിയോ തുടങ്ങുമ്പോള്‍ നീല ഷര്‍ട്ടും ഷോട്‌സും ബൂട്‌സും തൊപ്പിയും ധരിച്ച യുവതി കെട്ടിയുണ്ടാക്കിയ കുളക്കരയില്‍ ഇരിക്കുന്നു. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ മുതലയെത്തുന്നു. യുവതിയുടെ…

Read More

തൃശൂർ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; വിദ്യാർഥിക്കു പരുക്ക്

തൃശൂർ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

Read More