
‘മത വിദ്വേഷത്തിന് അവസരം മുതലെടുക്കാൻ കാത്തു നിന്നവര്‍ക്ക് പാത്രമാകാൻ എന്റെ വാക്കുകള്‍ കാരണമായി’: ഷെയ്ന്‍ നിഗം
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമർശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്നിന്റെ പരാമര്‍ശം. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍.താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം:…