
കമ്മിഷനുകൾ വേട്ടയാടുന്നു; ഹണി റോസിനോട് പെറ്റമ്മനയമെന്ന് രാഹുൽ ഈശ്വർ
അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുകയാണെന്ന് രാഹുൽ ഈശ്വർ. തന്നെ കേൾക്കാൻ അവർ തയ്യാറായില്ല. ജനുവരി 30 മുതൽ പുരുഷ കമ്മിഷന് വേണ്ടി ക്യാമ്പയിൻ ആരംഭിക്കുമെന്നും രാഹുൽ തിരുവനന്തപുരത്ത് പറഞ്ഞു. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മനയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മനയവും. ഭരണഘടന പദവികളായ വനിതാ കമ്മിഷനും യുവജന കമ്മിഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തൻ്റെ വാദങ്ങളോ മറുപടികളോ…