
രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; പ്രതിഷേധം ശക്തം
രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപണം. ദൌസയിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൌസയിലെ ലാൽസോട്ട് മേഖലയിൽ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഭൂപേന്ദർ സിംഗ് എന്ന സബ് ഇൻസ്‌പെക്ടറിനെതിരെയാണ് പരാതി ഉയർന്നത്. നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം. സംഭവത്തിൽ സബ് ഇൻസ്‌പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ…