ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കാൻ അമേരിക്കൻ രഹസ്യപദ്ധതിയെന്ന് വി‌സിൽ ബ്ലോവർ; പദ്ധതി നടപ്പാക്കിയത് കോൺ​ഗ്രസിനെ പോലും അറിയിക്കാതെ‌യെന്ന് ആരോപണം

ഒരു പെൻ്റഗൺ വിസിൽബ്ലോവർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലിൽ അജ്ഞാതമായ ആകാശപ്രതിഭാസങ്ങളെ കുറിച്ചു പഠിക്കാനുള്ള അമേരിക്കൻ രഹസ്യപദ്ധതിയായ, “ഇമ്മാക്കുലേറ്റ് കോൺസ്റ്റലേഷൻ” എന്ന് വിളിക്കപ്പെടുന്ന ഒരു സർക്കാർ പരിപാടിയുടെ സത്യാവസ്ഥ വെളിപ്പെടുത്തി. പത്രപ്രവർത്തകൻ മൈക്കൽ ഷെല്ലൻബെർഗർ തൻ്റെ സബ്സ്റ്റാക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഈ രഹസ്യം, അംഗീകരിക്കപ്പെടാത്ത പ്രത്യേക ആക്സസ് പ്രോഗ്രാം (യുഎസ്എപി) മുമ്പ് യുഎഫ്ഒകൾ എന്ന് വിളിക്കപ്പെട്ടിരുന്ന തിരിച്ചറിയാത്ത അനോമലസ് പ്രതിഭാസങ്ങളെ (യുഎപികൾ) കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ കോൺഗ്രസിൻ്റെ മേൽനോട്ടമില്ലാതെ…

Read More

2,000 കോടിയുടെ ലഹരിക്കടത്ത്;സിനിമാ നിർമാതാവ് ജാഫർ സാദിഖ് അറസ്റ്റിൽ

ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി….

Read More

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു; കേസെടുത്തു

കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.  അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം വിഷം കഴിച്ചു; പിതാവും മകനും മരിച്ചു

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ…

Read More

മുഖത്ത് ആസിഡ് ഒഴിച്ച ശേഷം 19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറില്‍ തള്ളി

രാജസ്ഥാനില്‍ ബലാത്സംഗം ചെയ്ത കൊന്ന ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കറൌലിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ചയാണ് ഭിലാപാഡയിലെ കിണറിനുള്ളില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയേക്കുറിച്ച് വ്യക്തമായ ചിത്രം പുറത്ത് വരുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോഹനപുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍…

Read More

ബന്ധുവുമായി പ്രണയം; മകളെയും കാമുകനെയും കൊലപ്പെടുത്തി: പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഒഡീഷയിൽ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബന്ധുവായ വ്യക്തിയുമായി മകൾ ബന്ധം സ്ഥാപിച്ചതിൽ കുടുംബത്തിലുള്ളവർക്കുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗർ ഗ്രാമത്തിലാണ് സംഭവം. ഇരുപതികളിലുള്ള കമിതാക്കളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ ജൂലൈ 9നാണ് കണ്ടെത്തിയത്.  കൊലപാതകത്തിൽ യുവതിയുടെ പിതാവിനു പിന്നാലെ മറ്റു രണ്ടു ബന്ധുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളായ യുവതിയും യുവാവും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നു പൊലീസ്…

Read More

പുട്ടിനെ വധിക്കാൻ ഡ്രോൺ അയച്ചെന്ന് റഷ്യ; നിഷേധിച്ച് സെലൻസ്കി

പ്രസിഡൻറ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡൻറ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോൾ വേണമെങ്കിലും തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിൻറെ ഔദ്യോഗിക വസതിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ റഷ്യ തകർത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമം എന്നാണ് റഷ്യൻ ആരോപണം. എപ്പോൾ വേണമെങ്കിലും…

Read More

ചൈനയുടെ രഹസ്യപ്പൊലീസ് സ്റ്റേഷൻ യുഎസിൽ : 2 പേർ അറസ്റ്റിൽ

ന്യൂയോർക്കിലെ മൻഹാറ്റനിലുള്ള ചൈനാടൗണിൽ രഹസ്യ ചൈനീസ് പൊലീസ് സ്റ്റേഷൻ നടത്തിയെന്നാരോപിച്ച് രണ്ടു പേരെ യുഎസ് അറസ്റ്റ് ചെയ്തു. ഓവർസീസ് പൊലീസ് സ്റ്റേഷനുകൾ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് രഹസ്യ പൊലീസ് സ്റ്റേഷനുകൾ നേരത്തെ തന്നെ കുപ്രസിദ്ധമാണ്. ചൈനീസ് വംശജരുള്ള പല രാജ്യങ്ങളിലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന് കഴിഞ്ഞ വർഷം അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Read More