ദേശീയ പാർട്ടി പദവി; അമിത് ഷായെ വിളിച്ചെന്ന് ആരോപണം; തെളിയിച്ചാൽ രാജിവെക്കുമെന്ന് മമത

തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിനു പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചുവെന്ന ആരോപണത്തിനു മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരത്തിലുള്ള പ്രചരണം തന്നെ ഞെട്ടിച്ചതായി മമത പ്രതികരിച്ചു. ഈ ആരോപണം ശരിയാണെന്ന് തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണെന്നും മമത വ്യക്തമാക്കി. മുൻ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിൽ ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്. ദേശീയ പാർട്ടി പദവി നഷ്ടമായെങ്കിലും, തന്റെ പാർട്ടിയുടെ പേര് ഓൾ…

Read More