
നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി
നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപെടുത്തിയാൽ സ്വയം ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ…