വിവാഹേതര ബന്ധമെന്ന് ആരോപണം ; യുവതിക്ക് നേരെ ആൾക്കൂട്ട മർദനം

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ദാദേങ്‌ഗ്രെയിലാണ് സംഭവം. സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് ക്രൂരമായി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയെ മര്‍ദ്ദിക്കുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന കൂട്ടം നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതികൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.സംഭവം സ്ത്രീ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ കമ്മിറ്റി ചെയർപേഴ്സണായ സുത്ംഗ സായ്പുങ് എം.എൽ.എ…

Read More