
‘അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി’; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ
തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ…