‘സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ല; രഞ്ജിത് രാജിവെച്ച് സംശുദ്ധത തെളിയിക്കണം’: സംവിധായകന്‍ ഭദ്രന്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്.   രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രി…

Read More

ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം: പ്രതികരിച്ച് സുധീഷ്

മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് നടൻ സുധീഷ്. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെ സുധീഷ് പറഞ്ഞുവെന്നും മോശമായി പെരുമാറിയെന്നും ജൂനിയർ ആർടിസ്റ്റ് ജുബിത ആണ്ടിയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഈ ആരോപണങ്ങളെല്ലാം നടൻ നിഷേധിച്ചു. ‘എന്തടിസ്ഥാനത്തിലാണ് ജുബിത അങ്ങനെ പറഞ്ഞത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഞാൻ ചെയ്യാത്ത കാര്യമാണത്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കും’- നടൻ വ്യക്തമാക്കി. സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണെന്നാണ് നടന്റെ…

Read More

കഴിഞ്ഞ 7 വർഷത്തിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ല; ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളത്: ധർമേന്ദ്ര പ്രധാൻ

കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം തകർത്തത് കോൺ​ഗ്രസാണെന്നും  ധർമേന്ദ്ര പ്രധാൻ…

Read More

കെ സുധാകരനെതിരെ കൂടോത്രമെന്ന് ആരോപണം; വസതിയിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തത് .പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും, പേട്ടയിലെ മുൻ താമസ സ്ഥലത്തിനും…

Read More

മദ്യനയത്തിൽ യോഗം നടന്നു, എക്സൈസ്, ടൂറിസം മന്ത്രിമാർ പച്ചക്കള്ളം പറയുന്നു: തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മേയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാർ ഉടമകൾ പണം കളക്ട് ചെയ്ത് കൊടുക്കാൻ തുടങ്ങിയത്. പണം…

Read More

സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ല; വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സമരം ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ…

Read More

‘അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു’;സുഗന്ധഗിരി മരംമുറി കേസിൽ ആരോപണവുമായി കൽപ്പറ്റ റേഞ്ചർ

വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസർ. സസ്‌പെൻഷനിലായ റേഞ്ചർ കെ. നീതു വനം മേധാവിക്ക് നൽകിയ കത്തിലാണ് ആരോപണം. സുഗന്ധഗിരി കേസിൽ സൗത്ത് ഡിഎഫ്ഒയെ സ്ഥലം മാറ്റിയ നടപടിയും വിവാദത്തിലാണ്. സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചർ ആയിരുന്ന കെ.നീതുവിന്റെ ഗുരുതര ആരോപണങ്ങൾ. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് വനംമേധാവിക്ക് പരാതി നൽകിയത്. കേസിൽ മേൽനോട്ട…

Read More

‘തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായത്’ ; മുഖ്യമന്ത്രിയുടെ ‘ശിവനും പാപിയും’ പരാമർശം സ്വാഗതാർഹമെന്നും ഇ.പി ജയരാജൻ

ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ‘ശിവനും പാപിയും’ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. താന്‍…

Read More

‘ഗൂഢാലോചന’; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി ജയരാജന്‍

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച്‌ 5 നാണ് വന്നത്. കൊച്ചു മകന്‍റെ  പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ …

Read More

‘അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി’; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ

തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ…

Read More