‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,: നിയമപോരാട്ടം തുടരും’; ആരോപണങ്ങൾ വ്യാജമെന്ന് ജയസൂര്യ

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ തന്നെ തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. വിവാദം ഉടലെടുത്ത ശേഷം ഇതാദ്യമായാണ് ജയസൂര്യയുടെ പ്രതികരണം. ജന്മദിന പോസ്റ്റിനോട് അനുബന്ധിച്ചാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്‌നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്….

Read More

രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ് 

സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്…

Read More

പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകൾ; മുകേഷ് രാജിവെക്കണം, ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം; മുരളീധരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകളെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുകേഷിനെതിരെ പുറത്തുവരുന്നത് മോശം കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു. എം.എൽ.എ. സ്ഥാനം മുകേഷ് രാജിവെക്കണം. ഇപ്പോൾ രാജിവെച്ചാൽ മൂന്ന് സ്ഥലങ്ങളിൽ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താമെന്നും മുരളീധരൻ പരിഹസിച്ചു. മുകേഷിനെ സിനിമാ നയനിർമാണ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണം. വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ്…

Read More

സിനിമാമേഖലയിലെ ആരോപണങ്ങളില്‍ അന്വേഷണം; രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേകസംഘത്തിന് കൈമാറും

സിനിമാമേഖലയിൽ  വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി.ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ…

Read More

മുതിർന്ന സംഗീതസംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ

മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമൻ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അധിക്ഷേപ…

Read More

‘ആരോപണങ്ങൾ ധാരാളം വരും, ഏത് ആരോപണത്തിലും അന്വേഷണം വേണം’ ; നടൻ മണിയൻ പിള്ള രാജു

നടി മിനു മുനീർ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരും. പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉണ്ടാവും. ചിലർക്ക് പണം ആവശ്യമുണ്ടാകും. മറ്റു ചിലർ അവസരം ലഭിക്കാത്തവരായിരിക്കും. ഏത് ആരോപണത്തിലും അന്വേഷണം വേണം. ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണെന്നും മണിയൻ പിള്ള രാജു പറഞ്ഞു. എല്ലാം പുറത്തുവരാൻ അന്വേഷണം വേണം. ‘അമ്മ’യിൽ അംഗത്വമെടുക്കാൻ വഴിവിട്ട രീതിയിൽ കഴിയില്ല. ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താൻ തെറ്റുകാരനെന്ന് കണ്ടാൽ തന്നെയും ശിക്ഷിക്കണം….

Read More

സിനിമ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ; ആരോപണത്തിൽ ഉറച്ച് നിന്നാൽ കേസെടുക്കും

സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ. നടിമാരുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തും. പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പരാതിക്കാരുടെ മൊഴിയെടുക്കുകയും മൊഴിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുകയും ചെയ്യും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസ് എടുക്കും. ഏഴ്…

Read More

‘പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന’; ടെസ് ജോസഫിന്റെ ആരോപണങ്ങളോട് മുകേഷ്

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നടനും എംഎൽഎയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് മുകേഷ് പ്രതികരിച്ചത്. സിപിഎമ്മിന്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം. സിപിഎം എംഎൽഎ അല്ലെങ്കിൽ തിരിഞ്ഞു നോക്കില്ല. അന്ന് അവർ പലതവണ ഫോൺവിളിച്ചുവെന്നും താൻ എടുത്തില്ലെന്നും മുകേഷ് പറഞ്ഞു….

Read More

‘സിദ്ദീഖിനെ വിലക്കണം; റിയാസ് ഖാൻ ഫോണിൽ അശ്ലീലം പറഞ്ഞു’; രേവതി സമ്പത്ത്

നടൻ സിദ്ദീഖിനെതിരെ രൂക്ഷവിമർശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ സിനിമയിൽനിന്ന് വിലക്കണമെന്നും രേവതി പറഞ്ഞു. സിനിമ മോഹിച്ചെത്തിയ എന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടി നേടിയ പദവിയാണിത്. സിദ്ദീഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നും രേവതി പറഞ്ഞു. നീതി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയാൽ കേസുമായി മുന്നോട്ടു പോകും. എന്റെ തൊഴിലിനും സ്വപ്നങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുമെന്ന് ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദീഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. നിഷ്‌കളങ്കനാണെന്നു വരുത്തി സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്….

Read More

‘രഞ്ജിത്തിനെതിരായ ആരോപണം നിസ്സാരവത്കരിക്കരുത്’; നടി ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് നടി ഉര്‍വശി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.എന്നെ കുറിച്ച് ഒരു കുറ്റം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാൻ ആയിരിക്കണം ഞാൻ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത. അമ്മ സ്റ്റാർ നൈറ്റ്…

Read More