
കേന്ദ്ര സർക്കാരിന്റെ ഒരു അവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്, ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടു വരും: സജി ചെറിയാൻ
അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. ശ്രീകുമാരൻ തമ്പി മികച്ച പ്രതിഭയാണ്. കേന്ദ്ര സർക്കാരിന്റെ ഒരവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു’. ഈ വർഷത്തെ വയലാർ അവാർഡിന് ശ്രീകുമാരൻ തമ്പിയാണ് അർഹനായത്….