പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണം; നിഷേധിച്ച് ലോക്നാഥ് ബെഹ്റ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ. പത്മജയുടെ ബിജെപി പ്രവേശനത്തിനു ബെഹ്‌റയാണ് ഇടനിലക്കാരനായതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമായ കാര്യമാണ് അതെന്ന് ബെഹ്‌റ പറഞ്ഞു. ‘ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല”- ബെഹ്‌റ പറഞ്ഞു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബിജെപി പരിപാടിക്ക് എത്തിച്ചത് താനാണെന്ന…

Read More

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്?; നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി സൂചന

ദേവികുളം മുൻ എംഎൽഎ ബിജെപിയിലേക്ക് എന്ന് സൂചന. ബിജെപി നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായും പി കെ കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. എന്നാൽ ബിജെപിയിലേക്ക് ഇല്ലെന്നും അത്തരം കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നുമാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. നിലവിൽ സിപിഎമ്മിൽ നിന്നും സസ്പെൻഷനിലാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞവർഷം ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും രാജേന്ദ്രൻ…

Read More

കെ.എം ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല; അന്വേഷണം വേണമെന്ന് കെ. മുരളീധരന്‍

ടിപി കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്ദന്‍റെ  മരണത്തിൽ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ്  കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. ഷാജി പറഞ്ഞത് സ്വാഗതം ചെയ്യുന്നു .യുഡിഎഫ് ഷാജിക്ക് പിന്തുണ നൽകും. ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല. നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കു‌ഞ്ഞനന്തന്‍റെ  മരണകാരണം  ഭക്ഷ്യവിഷബാധയാണെന്നും ഇതിൽ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം. പാർട്ടിക്കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണത്തെ കുഞ്ഞ‍ന്തന്‍റെ …

Read More

‘ന്യായ് യാത്രയ്ക്കിടെ ബസിൽ ഇരുന്ന് കൈവീശുന്നത് രാഹുലിന്റെ അപരൻ’; അസം മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്ത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബസിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്കുനേരെ കൈവീശിയത് രാഹുൽ അല്ലെന്ന് ഹിമന്ത ആരോപിച്ചു. രാഹുലിന് അപരനുണ്ടെന്നാണ് ആരോപണം. അപരനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ’ ശനിയാഴ്ച സോണിത്പൂരിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഞായർ,…

Read More

ടി എൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരായ ആരോപണം; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് അബ്ദുൽ ഹമീദ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രൻ…

Read More

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ക്രൂര മർദനം

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ക്രൂര മർദ്ദനം. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് 13 കാരനെ നഗ്നനാക്കി മർദിച്ചത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുശിനഗറിൽ ഡിസംബർ നാലിന് രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വൈറലായ വീഡിയോയിൽ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ വളഞ്ഞിട്ട് ചവിട്ടുന്നതും കാണാം. 13കാരനെ നഗ്നനാക്കി മർദിക്കുകയും കുളത്തിൽ മുക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ്…

Read More

‘സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ല’; മന്തി പി പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ. ഇസ്മയിലിന്റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറിയടക്കമുളളവരാണ് ബിനോയ് വിശ്വത്തിന് ചുമതല നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പിന്തുടർച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പരാമർശം. ഈ വിഷയത്തിൽ ഇസ്മയിൽ ഇങ്ങനെ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പ്രസാദ് പറഞ്ഞു. കാനം രാജേന്ദ്രൻ കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും. പാർട്ടി…

Read More

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ മന്ത്രിയുടെ നിർദ്ദേശം

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോ​ഗ്യ മന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ…

Read More

മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതിൽവരെ അഴിമതി; അനിൽ അക്കര

കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻ.ആർ.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയ കൊള്ളനടന്നുവെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കൽ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേർന്നാണ് കൊള്ള നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ മറവിൽ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആകെ 3700റോളം…

Read More

നിയമനക്കോഴ ആരോപണം; പരാതിയിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ പേര് എഴുതിച്ചേർത്തത് താനെന്ന് അറസ്റ്റിലായ ബാസിതിന്റെ മൊഴി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് അറസ്റ്റിലായ ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു…

Read More