
പ്രശ്‌നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല; കള്ളമുഖംമൂടിയിട്ടാണ് മുകേഷ് ആ കസേരയില്‍ ഇരിക്കുന്നത്: പരാതിക്കാരി
ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരണവുമായി പരാതിക്കാരി. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. മുകേഷ് എം.എല്‍.എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും സര്‍ക്കാറിന്റെയും പോലീസിന്റെയും പിന്തുണ ആത്മവിശ്വാസം…