
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണം; ശബ്ദ രേഖ പുറത്ത്
കേരള സർവകലാശാല കലോത്സവത്തിൽ ഉയർന്ന കോഴ ആരോപണത്തിന് ശക്തിപകർന്ന് രക്ഷിതാക്കളുടെ ശബ്ദരേഖകൾ. ആദ്യസ്ഥാനങ്ങൾക്ക് വേണ്ടി ഇടനിലക്കാർ പണം ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന രക്ഷിതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മത്സരാർഥികളെ തിരിച്ചറിയാൻ പ്രത്യേകം അടയാളം വയ്ക്കണമെന്നും സന്ദേശത്തിലുണ്ട്. യുവജനോത്സവത്തിന്റെ ആദ്യ നാളിൽ തന്നെ കോഴവിവാദം ഉയർന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്കും പിന്നീട് വിധികർത്താക്കൾ അടക്കമുള്ളവരുടെ അറസ്റ്റിലേക്കും നീണ്ടു. പണം വാങ്ങി മത്സരങ്ങൾ അട്ടിമറിച്ചുവെന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം…