
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെട്രോള്‍ പമ്പ് ഉടമ
എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് പ്രശാന്തന്‍ പറഞ്ഞു. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം…