മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങൾ പ്രാർത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹർജി തള്ളിയത്. പിലിഭിത്ത് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണത്തിലാണ് ഹർജി തള്ളിയത്. ആരാധനാലയങ്ങൾ പ്രാർത്ഥനകൾക്കുള്ളതാണ് അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയല്ല. മാത്രമല്ല ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി….

Read More

ജസ്റ്റിസ് ശേഖർ കുമാർ യാദവിൻ്റെ വിവാദ പരാമർശം ; അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീംകോടതി

വിശ്വ ഹിന്ദു പരിഷത് സമ്മേളനത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളിൽ സുപ്രിംകോടതി വിശദാംശങ്ങൾ തേടി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദാംശങ്ങൾ തേടിയത്. പ്രസംഗത്തിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്പി ഏക സിവിൽകോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്. ”ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാൻ…

Read More

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന ഹർജി ; ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി

ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. വിശദമായ മറുപടി 3 ആഴ്ചക്കുള്ളിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് മുന്നേ തന്നെ…

Read More

ഭീകരവാദ കേസ് തെളിയിക്കാൻ എടിഎസിന് കഴിഞ്ഞില്ല ; 598 ദിവസങ്ങൾക്ക് ശേഷം 11 മുസ്ലിങ്ങൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി

ഭീകര സംഘങ്ങളുമായി ബന്ധം ആരോപിച്ച് അറസ്റ്റിലായ 11 മുസ്‌ലിംകൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. കുറ്റാരോപിതരായി 598 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധി വരുന്നത്. അൽഖാഇദ ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധം ആരോപിച്ചായിരുന്നു 11 പേരെയും യു.പി ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർക്കെതിരെ കുറ്റം ആരോപിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതായി ‘മക്തൂബ് മീഡിയ’ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസുമാരായ അത്താഉറഹ്മാൻ മസൂദി, മനീഷ് കുമാർ നിഗം എന്നിവരുടെ രണ്ടംഗ ബെഞ്ചാണ്…

Read More

‘വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് വധുവും വരനും സൂക്ഷിക്കണം, ഭാവിയിൽ ആവശ്യം വരും’ ; അലഹബാദ് ഹൈക്കോടതി

വിവാഹസമയത്ത് തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ വധൂവരന്മാർ ലിസ്റ്റ് ആക്കി സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹശേഷം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നടപടി സഹായിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് ഡി.ചൗഹാന്റേതാണ് ഉത്തരവ്. വിവാഹത്തിന് നടത്തിയ കൊടുക്കൽ വാങ്ങലുകളെ ചൊല്ലി ഭാവിയിൽ തർക്കമുണ്ടാകാതിരിക്കാൻ വിവാഹസമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നാണ് കോടതി പറയുന്നത്. ഇത്തരം തർക്കങ്ങൾ സാധാരണഗതിയിൽ കോടതിയിൽ കലാശിക്കാറാണ് പതിവെന്നും പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാൻ ലിസ്റ്റ് സഹായിക്കുമെന്നും കോടതി കൂട്ടിച്ചേർക്കുന്നു. സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടിയാണ് അധികം പേരും കോടതിയിൽ…

Read More

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് അപ്പീൽ നൽകിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹർജികളിലാണ് ഇന്ന് വിധി പറയുന്നത്. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തുന്നതിനായി വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. തുടർന്ന് ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും…

Read More

ഗ്യാൻവാപി വിവാദം ; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി, എല്ലാ ഹർജികളും ഒന്നിച്ചാക്കാൻ ഹിന്ദു സംഘടനകൾക്ക് നിർദേശം

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ തുടരെ ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇരു വിഭാഗത്തിന്റെയും പുരോഹിതന്മാർ ടി വി ചാനലുകളിൽ ഇരുന്ന് പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കോടതി പറഞ്ഞു. എന്നാൽ…

Read More

ഗ്യാൻവാപി മസ്ജിജ് വിഷയം ; മുസ്ലിം വിഭാഗത്തിന് തിരിച്ചടി, ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്….

Read More

അയോധ്യ ക്ഷേത്ര നിർമാണം പൂർത്തിയായിട്ടില്ല: പ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി

അയോധ്യ രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.  ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലാത്ത സമയത്താണു പ്രാണപ്രതിഷ്ഠ നടത്തുന്നത് തുടങ്ങിയ വാദങ്ങൾ നിരത്തിയാണു ഗാസിയാബാദ് സ്വദേശി ഭോലദാസ് ഹർജി നൽകിയത്.  

Read More

ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് അനുമതി; സ്റ്റേ പിൻവലിച്ച് അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യയ്ക്ക് അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിന് നേരത്തെ അലഹബാദ് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകിയിരുന്നു. അത് പിൻവലിച്ച് കൊണ്ടാണ് സർവേയ്ക്ക് അനുമതി നൽകിയത്.പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്ക് വരെയാണ് ഹൈക്കോടതി നീട്ടിയിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ, ഈ മാസം 26നു…

Read More