
സൗദി അറേബ്യയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്
സൗദി അറേബ്യയിൽ സ്വദേശി വനിത തൊഴിലാളികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. മൂന്നു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ യുവതികളാണ് പുതുതായി ജോലിയിൽ പ്രവേശിച്ചത്. 2021 പകുതിക്ക് ശേഷം ഈ വർഷം ആദ്യം വരെയുള്ള കാലത്ത് 4,15,978 സൗദി വനിതകള്‍ക്കാണ് ജോലി ലഭിച്ചത്. ഇതോടെ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിത ജീവനക്കാര്‍ 10,96,000 ഓളമായി. 2021 രണ്ടാം പാദത്തില്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിത ജീവനക്കാര്‍ 6,80,000 ആയിരുന്നു. മൂന്നു…