
അൽഖൈൽ റോഡ് വികസിപ്പിക്കുന്നു ; വൻ പദ്ധതിയുമായി ദുബൈ ആർടിഎ
ദുബൈ നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ അൽഖൈൽ റോഡിൽ ഗതാഗതം സുഗമമാക്കുന്നതിന് വൻ പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). റോഡിലെ യാത്രാസമയം 30ശതമാനം കുറക്കുന്നതിന് സഹായിക്കുന്ന പദ്ധതിയിൽ അഞ്ച് മേൽപാലങ്ങൾ നിർമിക്കാനും ഏഴ് സ്ഥലങ്ങളിൽ റോഡ് വീതികൂട്ടാനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന് 70കോടി ദിർഹത്തിന്റെ കരാർ നൽകിയതായി അധികൃതർ വെളിപ്പെടുത്തി. അൽ ഖൈൽ റോഡ് വിപുലീകരണ പദ്ധതി വിവിധ ഭാഗങ്ങളിലായാണ് നടപ്പാക്കുക. സഅബീൽ, മെയ്ദാൻ, അൽഖൂസ്-1, ഗദീർ അൽ തായിർ, ജുജൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ…