അലിഗഢ് മുസ്ലിം സർവ്വകലാശാലയെ മതത്തിന്റെ സ്ഥാപനമായി കണക്കാക്കരുത്; ന്യൂനപക്ഷ പദവി നൽകരുത്; കേന്ദ്ര സർക്കാർ

മതത്തിന്റേയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉൾപ്പടെ നിഷേധിക്കാനാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടി. അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം…

Read More

അലിഗഡ് ഇനി ഹരിഗഡ്; ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം

ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം. അലിഗഡിന്റെ പേരാണ് ഹരിഗഡ് എന്നാക്കാൻ മുനിസിപ്പൽ കോർപറേഷൻ ഏകകണ്ഠേന നിർദേശം പാസാക്കിയത്. തിങ്കളാഴ്ചയാണ് മേയർ പ്രശാന്ത് സിംഗാൾ നിർദേശം അവതരിപ്പിച്ചത്. എല്ലാ കൗൺസിലർമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. ഭരണാനുമതിക്കായി നിർദേശം അയയ്ക്കുമെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. പേര് മാറ്റണം എന്നത് വളരെ കാലമായി നിലനിൽക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. പ്രാദേശിക ഭരണകൂടം നിർദേശം പാസാക്കിയ ശേഷം സംസ്ഥാന…

Read More