അന്യഗ്രഹ ജീവന്‍ തേടി നാസ യൂറോപ്പയിലേക്ക്; ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടി പുറപ്പെടാൻ ഒരുങ്ങുകയാണ് നാസ. ഇക്കഴിഞ്ഞ ​ദിവസമാണ് നാസ പുതിയ ദൗത്യം പ്രഖ്യാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ട് ക്ലിപ്പര്‍ എന്ന പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് നാസയുടെ പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് നി​ഗമനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായി യൂറോപ്പയെ കണക്കാക്കുന്നു. പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് നാസ…

Read More

യുഎസ് സൈനിക താവളത്തിനു മുകളിൽ അന്യഗ്രഹജീവികളുടെ പറക്കുംതളിക…? അമ്പരപ്പിക്കുന്ന വീഡിയോ കാണാം

യുഎസ് സൈനിക താവളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന പറക്കുന്ന അ‌ജ്ഞത വസ്തു (അൺഐഡന്‍റിഫൈഡ് ഫ്ളയിംഗ് ഒബ്ജക്ട്സ്- യുഎഫ്ഒ) യുടെ വീഡിയോ ആണ് ഇപ്പോൾ ലോകത്തെ അന്പരപ്പിച്ചിരിക്കുന്നത്. പറക്കുന്ന അ‌ജ്ഞത വസ്തുവിന്‍റേത് എന്നവകാശപ്പെടുന്ന വീഡിയോ ചലച്ചിത്ര നിർമാതാവായ ജെറമി കോർബെൽ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു. വിചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിൽ ഇറാഖിലെ ജോയിന്‍റ് ഓപ്പറേഷൻ ബേസിനു മുകളിലൂടെ ഒരു ജെല്ലിഫിഷിനെപ്പോലെ അജ്ഞാതവസ്തു തെന്നിമാറുന്നതു കാണാം. 2018ലാണു സംഭവം. സൈനിക ഉദ്യോഗസ്ഥരാണ്…

Read More

അന്യഗ്രഹജീവികളുടെ ഫോസിലുകൾ പ്രദർശിപ്പിച്ച് മെക്‌സിക്കോ; അവിശ്വസനീയം ..!

അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തരത്തിലുള്ള നിരവധി സംഭവങ്ങൾ ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ കാര്യമായ തെളിവുകളൊന്നും നിരത്താൻ കഴിഞ്ഞിരുന്നില്ല. യുഎസ് നേവി ചില വീഡിയോകൾ ഒരിക്കൽ പുറത്തുവിട്ടിരുന്നു. ഉയർന്ന ഉയരത്തിൽ യുദ്ധവിമാനങ്ങൾ പറത്തുമ്പോൾ സഞ്ചരിക്കുന്ന വിചിത്രവസ്തുക്കൾ ആകാശത്തു കണ്ടിട്ടുണ്ടെന്ന് പൈലറ്റുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ വിവിധ ഭരണകൂടങ്ങൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ജനങ്ങളുമായി പങ്കുവച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞദിവസം മെക്‌സിക്കോയിൽ നടന്ന കോൺഗ്രസ് ലോകത്തിൻറെ ഉറക്കം കെടുത്തിയിരിക്കുകയാണ്. രണ്ട് അന്യഗ്രഹജീവികളുടെ ഫോസിലുകൾ പുറത്തുവിട്ടിരിക്കുകയാണ്…

Read More