
‘തിരക്കിനിടയില്‍ പാട്ടുകേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ?’; മോദിയോട് ചോദ്യവുമായി ആലിയ
ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായി കപൂര്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ എത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്. തിരക്കിനിടയില്‍ താങ്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടെനിന്ന് ആലിയ അഭിനയിച്ച സിനിമയിലെ പാട്ട് കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ഈ വീഡിയോ തനിക്ക് ഒരുപാടുപേര്‍ അയച്ച് തന്നിരുന്നുവെന്നും കണ്ടപ്പോള്‍ സന്തോഷമായെന്നും തിരക്കിനിടയിലും…