
എട്ട് ധാരണാ പത്രങ്ങളിൽ ഒപ്പ് വച്ച് ഒമാനും അൽജീരിയയും ; വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും
വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഒമാനും അൽജീരിയയും എട്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. അൽജീരിയൻ പ്രസിഡന്റിന്റെ അബ്ദുൽ മജീദ് തെബൂണിന്റെ ത്രിദിന ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണയിലെത്തിയത്. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്പത്തിക സേവനങ്ങൾ, തൊഴിൽ, പരിശീലനം, മാധ്യമം എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൽ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖും അൽജീരിയൻ പ്രസിഡന്റും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. പ്രസിഡന്റിനെയും…