‘നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ, ചാനലിലൊന്നും ആ പാട്ട് വന്നില്ല’; അലക്സ് പോൾ പറയുന്നു
ഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചെല്ലത്താമരേ ചിത്രയുടെ മനസ് അറിഞ്ഞ പാട്ടാണ്. ചിത്ര നല്ല പാട്ടുകാരിയാണെന്ന് നമുക്ക് അറിയാം. പക്ഷെ ആ പാട്ടിൽ ഹിന്ദി പോർഷൻ ഉണ്ട്. ആ ഭാഗം സംഗീത എന്ന കുട്ടിയാണ് പാടിയത്. ചെന്നൈയിൽ വെച്ച് ചിത്ര പാടി അയക്കുകയാണ് ചെയ്തത്. എനിക്ക് സമയം ഉണ്ടായിരുന്നില്ല. വേറൊരു പടത്തിന്റെ വർക്കിലായിരുന്നു….