
കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് സൈബർ തട്ടിപ്പിന്; ജാഗ്രതാനിർദേശം നൽകി പോലീസ്
കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റും സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നൽകി. തട്ടിപ്പിനിരയാകുന്നവർ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. പലപ്പോഴും ഇരകൾ ഇത് വിശ്വസിക്കുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നും പണം തട്ടുന്നത്. എന്നാൽ, വെർച്വൽ അറസ്റ്റുരീതി നിലവിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരിലെ വ്യവസായിയിൽനിന്ന് അടുത്തിടെ ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്. അദ്ദേഹം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മുംബൈയിൽ ഒരു ഗൗരവമുള്ള…