സംസ്ഥാനത്ത് 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.

Read More

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തെ മഴ മുന്നറിയിപ്പിൽ 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകി.  ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ…

Read More

വേനൽമഴയും കാറ്റും: ജാഗ്രതാനിർദേശം

സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം കാറ്റും ശക്തമാകുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നതിനു കാലാവസ്ഥ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതിൽ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ…

Read More

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ…

Read More

സംസ്ഥാനത്ത് ശക്തമായ മഴ: 6 ജില്ലകളിൽ യെല്ലോ അലർട്ട്

കനത്തമഴയെത്തുടർന്ന് നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രണ്ടു ദിവസം മുമ്പാണ് കനത്ത വേനലിന് ആശ്വാസമായി വേനൽമഴ എത്തിയത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5…

Read More

കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ്…

Read More

മാൻഡസ് ചുഴലിക്കാറ്റ്: കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട്

മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട്.  യെല്ലോ അലെർട്ട്…

Read More

മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇടുക്കി അടക്കം പലയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ നാളെയും തുടരും. ഇടുക്കി അടക്കം 9 ജില്ലകളിൽ നാളെയും യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത്…

Read More

കേരളത്തിൽ 12 ജില്ലയിൽ തീവ്രമഴ ജാഗ്രത; 2 ജില്ലയിൽ മാത്രം മഴ മുന്നറിയിപ്പില്ല

കേരളത്തിൽ ഉത്രാട ദിനത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ ഭീഷണിയില്ലാത്തത്. അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം ഓറഞ്ച് അലേർട്ട് 07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

Read More