
ആലേഖ് 2024 ചിത്രരചനാ മത്സരത്തിന് ആവേശകരമായ പ്രതികരണം
ഇന്ത്യൻ സ്കൂൾ ഒരുക്കുന്ന ആലേഖ് 2024 ചിത്രരചനാ മത്സരത്തിനുള്ള രജിസ്ട്രേഷന് വിവിധ സ്കൂളുകളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചുവരുന്നു. ജൂൺ 14നാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സ്കൂൾ ഇസ ടൗൺ ക്യാമ്പസിൽ നടക്കുന്ന മത്സരത്തിൽ അമ്പതിലേറെ സ്കൂളുകളിൽനിന്നായി ആയിരത്തോളം മത്സരാർഥികൾ ഇതിനകം രജിസ്റ്റർ ചെയ്തു. വരും വർഷങ്ങളിൽ ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക് കലണ്ടറിലെ സുപ്രധാന ഇനമായിരിക്കും ആലേഖ് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിവിധ സ്കൂളുകളിൽനിന്നായി വിദ്യാർഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ 2500 പേരെയാണ് മത്സരത്തിന് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ…