ആദ്യമായി എന്നെ കാരവാനിൽ വിളിച്ച് കേറ്റി, കുടുംബം നോക്കണം പൈസ കളയരുതെന്ന് അന്ന് മമ്മൂക്ക ഉപദേശിച്ചു; അലൻസിയർ
മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് അലൻസിയർ. 1998ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെയാണ് നടൻ സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി. ഇതിനോടകം നിരവധി അംഗീകാരങ്ങളും നടന് ലഭിച്ച് കഴിഞ്ഞു. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അലൻസിയർ മലയാളത്തിന്റെ ബിഗ് എമ്മുകളായ മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നു. മമ്മൂട്ടിക്ക് തന്നോട് ഒരു കെയറിങ് ഉണ്ടെന്നും മോഹൻലാൽ അടുത്ത് വന്ന്…