‘കിട്ടുന്നത് ലോണിനെ തികയുകയുള്ളു, അന്ന് നാടകം കളിച്ച് നടക്കുമ്പോൾ ഈ പ്രശ്നമില്ല’; അലൻസിയർ

വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത അലൻസിയർ പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മായാവനം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് വൈകാതെ റിലീസനൊരുങ്ങുന്ന അലൻസിയറിന്റെ പുത്തൻ പടം. ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ തന്റെ സിനിമകളിലെ പ്രതിഫലത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്കിപ്പോൾ കിട്ടുന്ന തുക ലോൺ അടക്കാൻ മാത്രമേ തികയുന്നുള്ളുവെന്നാണ് നടൻ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകളൊന്നും ഞാൻ നടത്താറില്ല. ഈ സിനിമയിൽ…

Read More

ലൈഫ് ഓഫ് ജോ എന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു

നടന്‍ അലന്‍സിയാരുടെ സാന്നിധ്യത്തില്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജെ പി ആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എപി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ഡി ഓ പി മധു മടശ്ശേരി നിര്‍വഹിക്കുന്നു. ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്‌സ് റിസോര്‍ട്ടില്‍ വച്ചാണ് പൂജ കര്‍മ്മം നടന്നത്. ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത് നടന്‍ അലന്‍സിയര്‍ ആണ്. മുന്‍മന്ത്രി ശര്‍മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പെട്ടിലാമ്പട്ര, ബാച്ചിലേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു…

Read More

‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം’; അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ വക്കീൽനോട്ടീസ്

നടൻ അലൻസിയറിനെതിരേ ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്  ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിലെ വിവാദ പ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ് പരാതി. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ ചലച്ചിത്ര പുരസ്‌കാരദാനവേദിയിലെ പ്രസംഗത്തിൽ പറഞ്ഞത്. പുരസ്‌കാരം സ്വീകരിച്ചശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ ‘പെൺപ്രതിമ’യ്‌ക്കെതിരേ പരാമർശം നടത്തി. പുരസ്‌കാരത്തിനൊപ്പം നൽകുന്ന ശില്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ്…

Read More

ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി: ധ്യാൻ ശ്രീനിവാസൻ

നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ‘അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന്…

Read More

അനുചിതമായ പ്രസ്താവന പിൻവലിച്ച് അലൻസിയർ ഖേദം രേഖപ്പെടുത്തണം: മന്ത്രി ചിഞ്ചു റാണി

നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്നാണ് ചിഞ്ചുറാണി പറയുന്നത്. ‘സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ്…

Read More

അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധം: പ്രതികരിച്ച് സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിനിടെ, സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു.  ”പുരസ്കാര സമർപ്പണ വേദിയിൽ പറഞ്ഞത് തീർത്തും വിലകുറഞ്ഞ വാക്കുകൾ. സാസ്കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം”– മന്ത്രി പറഞ്ഞു.  അതേ സമയം താനാരെയും അപമാനിച്ചില്ല എന്നും സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. മാപ്പ് പറയില്ലെന്നും തന്റെ പരാമര്‍ശത്തില്‍…

Read More