
ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയില്ല ; ദലിത് യുവാവിനെ മദ്യ മാഫിയ സംഘം തല്ലിക്കൊന്നു
തങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സൂരജ്ഗഢിലാണ് കൊടുംക്രൂരത. കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര മർദനം. രാമേശ്വർ വാൽമീകിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മേയ് 14ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമേശ്വർ വാൽമീകിയെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാൽമീകി അബോധാവസ്ഥയിലായതിനെ തുടർന്ന് ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പ്രതികൾ…