കുവൈത്തിൽ അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തി ; പ്രവാസിയെ പിടികൂടി പൊലീസ്

മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അൽ-സൂർ അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു. സബാഹ് അൽ അഹമ്മദ് ഏരിയയിൽ ഒരു പ്രവാസി മദ്യം നിർമിച്ച് വിൽക്കുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം റെയ്ഡ് നടത്തി. തുടർ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയിട്ടുണ്ട്.

Read More

ബാറിൽ വിളിച്ച് വരുത്തി മദ്യം നൽകി , ശേഷം ഭീഷണിപ്പെടുത്തി പണം കവർന്നു ; നിരോധിത ഗുളികകളുമായി അഞ്ച് അംഗ സംഘം അറസ്റ്റിൽ

മദ്യസൽക്കാരം നടത്തിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി പണം കവർന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് പനവൂർ പാണയത്ത് നിന്നും നിരോധിത ഗുളികകളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ബൈക്കും മാരകായുധങ്ങളും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണിവരെന്ന് നെടുമങ്ങാട് പൊലീസ് പറയുന്നു. അഖിൽ ( 32), സൂരജ് (28), മിഥുൻ (28), വിമൽ (25), അനന്തൻ (24 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുഖ്യ പ്രതിയായ അഖിലിന്‍റെ പരിചയക്കാരനായ പൂവത്തൂർ…

Read More

‘ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും’; ലേബലിൽ ഉപഭോക്തക്കൾക്ക് മുന്നറിയിപ്പ് നൽകണം: യുഎസ് സർജൻ ജനറൽ

ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ലേബലിൽ ഉപഭോക്താക്കൾ കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ജനിതക വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണം. മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള നിലവിലെ മാർ​ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകയിലക്കും പൊണ്ണത്തടിക്കും പിന്നിലായി അമേരിക്കയിൽ കാൻസറിന്…

Read More

30 ദിവസം മദ്യപിക്കാതെ ഇരിക്കാന്‍ സാധിക്കുമോ?; ശരീരത്തില്‍ സംഭവിക്കുന്ന ഈ അത്ഭുതങ്ങള്‍ അറിയാം

വെറും 30 ദിവസം മാത്രം മദ്യം ഉപേക്ഷിച്ചു നോക്കൂ. അറിയാം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍. നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുക. ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു മദ്യപാനികളില്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാന്‍സറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യതയും കുറയും. ഹൃദയാരോഗ്യം മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കും. ഇത് ഹൃദയദമനികളില്‍…

Read More

മദ്യത്തിന് 2025 ജനുവരി മുതൽ 30 ശതമാനം നികുതി പുനഃസ്ഥാപിക്കും: ദുബായ് സർക്കാർ

2025 ജനുവരി ഒന്നുമുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുമെന്ന് ദുബായ്. ഇതുസംബന്ധിച്ച് ബാറുകൾക്കും റെസ്‌റ്റോറന്റുകൾക്കും റീട്ടെയിലർമാർ ഇമെയിലൂടെ അറിയിപ്പ് നൽകി. ലഹരിപാനീയങ്ങൾ വാങ്ങുന്നതിനുള്ള 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതൽ പുനഃസ്ഥാപിക്കുമെന്ന് ദുബായ് സർക്കാർ അറിയിച്ചിട്ടുണ്ട് എന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എല്ലാത്തരം ഓർഡറുകൾക്കും നിയമം ബാധകമാകുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദുബായ് സർ‌ക്കാരിന്റെ പുതിയ നീക്കം മദ്യം വാങ്ങൽ രീതികളെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു. നികുതി പുഃനസ്ഥാപിക്കുന്നത് ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന…

Read More

കേരളത്തിലെ പ്രധാന പ്രശ്നം ‘ഡ്രൈ ഡേ’, എങ്ങനെ ഹൈ വാല്യൂ ടൂറിസ്റ്റുകള്‍ എത്തും; ബിജു പ്രഭാകര്‍

ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ടാല്‍ കേരളത്തിലേയ്ക്ക് എങ്ങനെയാണ് ഹൈ വാല്യൂ ടൂറിസ്റ്റുകള്‍ എത്തുകയെന്ന് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഡ്രൈ ഡേ എന്തിനാണെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ എതിര്‍പ്പുകള്‍ വരികയാണ്. കൊച്ചിയിലേയ്ക്ക് വിദേശ പായ്​വഞ്ചി സഞ്ചാരികള്‍ എത്താത്തതും ഇത്തരം സൗകര്യമില്ലാത്ത കൊണ്ടാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഹൈ വാല്യൂ ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തില്‍ നടക്കില്ല. അതിനായി കാമ്പയിന്‍ ആവശ്യമുണ്ട്. പല ആളുകള്‍ ജയ്പ്പുര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍ ഡെസ്റ്റിനേഷന്‍…

Read More

വനിതകൾക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്; മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി

ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.

Read More

പോലീസിനു എട്ടിന്റെ പണികൊടുത്ത് കുടിയന്മാർ…; നശിപ്പിക്കാൻ ശ്രമിച്ച 50 ലക്ഷത്തിന്റെ മദ്യം കവർന്ന് ആൾക്കൂട്ടം

കുടിന്മാർ പോലീസിനു കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണു അതിവിചിത്രമായ സംഭവം അരങ്ങേറിയത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായെത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂർ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാർഡിൽ പോലീസ് നശിപ്പിച്ച് കളയാൻ ശ്രമിച്ചത്. 24,000 മദ്യകുപ്പികളുണ്ടായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മദ്യം…

Read More

മദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തി; മലപ്പുറം സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വിദേശമദ്യ ബോട്ടിലിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിന് പിന്നാലെ പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ കടയിൽ നിന്നും 1,100 രൂപ നൽകിയാണ് പരാതിക്കാരൻ വിദേശ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ച ശേഷമാണ് പുൽച്ചാടിയെ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ പറയുന്നു. 2017ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി ഇത്രയും കാലം…

Read More

വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കും: നടൻ സൂര്യ

കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം നാട്ടിൽ വേണമെന്നും വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുമെന്നും സൂര്യ പറഞ്ഞു. കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്. ‘വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്’- വാർത്താ കുറിപ്പിൽ സൂര്യ പറഞ്ഞു.

Read More