
നസ്ലിൻ നായകനാവുന്ന ” 18+ ” വീഡിയോ ഗാനം
മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകർന്ന് യോഗി ശേഖർ ആലപിച്ച “മാരന്റെ പെണ്ണല്ലേ….”എന്ന ഗാനമാണ് റിലീസായത്. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ…