വന്ദേഭാരത് ട്രെയിൻ കാരണം മറ്റ് ട്രെയിനുകൾ വൈകുന്നു; ലോക്കൽ ട്രെയിനിൽ വായമൂടിക്കെട്ടി പ്രതിഷേധം

വന്ദേഭാരത് വന്നത് കാരണം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ.കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം പി കുറ്റപ്പെടുത്തി. അടിസ്ഥാന…

Read More

‘മരണത്തിനു കാരണം സർക്കാർ’: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തന്റെ മരണത്തിന്റെ കാരണം കേരള സർക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി കുട്ടനാട്ടിലെ കർഷകൻ കെ.ജി.പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്ത്. ‘ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നത്. ‘എന്റെ മരണത്തിന് കാരണം കേരള സർക്കാരും ബാങ്കുകളുമാണ്. 2011ൽ കൃഷി ആവശ്യത്തിനായി ബാങ്ക് വായ്പ എടുത്ത് കുടിശികയായി. പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടച്ചു. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം…

Read More

ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസും നാട്ടുകാരും ഏറ്റുമുട്ടി

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി സംഘർഷം. നാട്ടുകാരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ ചേർന്ന് തടഞ്ഞു. പുലർച്ചെ നാലിന് നടന്ന സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്….

Read More

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; മരണം 3

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

Read More

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു.77 വയസായിരുന്നു.കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിയിരുന്നു. ഹുസ്‌നുൽ ജമാൽ ബദ്‌റുൽ മുനീർ…

Read More

തെരുവ് നായ ആക്രമണം തുടർക്കഥ; ആലപ്പുഴ മാന്നാറിൽ മൂന്ന് പേർക്ക് പരുക്ക്

ആലപ്പുഴ മാന്നാറിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ, കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് , പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്. മുറിവ് കൂടുതലായതിനാൽ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ…

Read More

സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ് ; ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പല ഇടങ്ങളിലും ഭേദപ്പെട്ട് മഴലഭിക്കാൻ സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തലസ്ഥാനത്തുൾപ്പെടെ തെക്കൻ കേരളത്തിൽ ഭേതപ്പെട്ട മഴ ലഭിച്ചിരുന്നു. അതേസമയം, ഓ​ഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിലും കേരളത്തിൽ മഴ സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണയായതോ സാധാരണയിൽ കുറവോ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയേക്കാൾ കുറവ് ലഭിക്കാനാണ്…

Read More

രാമചന്ദ്ര ബോസ് & കോ വിജയം ആഘോഷമാക്കി നിവിൻ പോളിയും സംഘവും; ടീമിന് ആലപ്പുഴയിൽ വമ്പിച്ച സ്വീകരണം

നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്ന് സിനിമയ്ക്ക് ലഭിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാൻ ആലപ്പുഴയിൽ എത്തിയ നിവിൻ പോളിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആലപ്പുഴ പാൻ തീയറ്ററിലാണ് നിവിൻ പോളി പ്രേക്ഷകരെ കാണുവാൻ എത്തിയത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും…

Read More

ട്രെയിനുകള്‍ വെെകി; ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രെയിനുകള്‍ വെെകിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ.സ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു. ഇതില്‍ വലിയ ഗതാഗത തടസമാണ് രാവിലെ ഉണ്ടായത്. ഏറനാട്, എറണാകുളം പാസ‌ഞ്ചര്‍ എന്നിവ…

Read More

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി മകൻ പിടിയിൽ

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ കാളാത്ത്​ സ്വദേശി നിഖിലിനെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്.മദ്യപിച്ചുണ്ടായ ബഹളത്തെ തുടർന്ന് നിഖിലിൻ്റെ അടിയേറ്റാണ് പിതാവ്​ കയർ ഫാക്ടറി തൊഴിലാളി സുരേഷ്കുമാർ മരിച്ചത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ ക്രൂരമായി മർദിച്ചശേഷം മകൻ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ്​ കേസിനാസ്പദമായ സംഭവം. അച്ഛനും മകനും തമ്മിൽ​ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ്​ മിനിമോൾ പൊലീസിന്​ മൊഴിനൽകിയിരുന്നു. വീടിന്‍റെ ചവിട്ടുപടിയിൽനിന്ന്​ വീണ്​ കാലിന്​ പരിക്കേറ്റ…

Read More