ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കുമെന്ന് റിപ്പോർട്ട്. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. ഇതനുസരിച്ച് തലവടിയിൽ 4074ഉം തഴക്കരയിൽ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയുമാണ് കൊല്ലുക. നേരത്തെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും…

Read More

ചികിത്സ കിട്ടിയില്ലെന്നാരോപണം; മൃതദേഹവുമായി അർധരാത്രി പ്രതിഷേധം

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചിൽ ഉമൈബ (70) യുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഇവർ ഒരുമാസമായി ഇവിടെ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെതുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഉമൈബ ബുധനാഴ്ച രാത്രി…

Read More

കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു

ആലപ്പുഴ എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമനനും മോഹനനുമാണ് മരിച്ചത്. എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇരുവരും തകഴിയിലെ തടിമില്ലിലെ പണിക്കാരാണ്. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇടിച്ചത്.

Read More

ആലപ്പുഴയിൽ വി.മുരളീധരൻ പക്ഷം തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞു വാക്‌പോര് നടത്തി. ആലപ്പുഴയിൽ വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയിൽ പ്രകാശ് ജാവഡേക്കർ അതൃപ്തി അറിയിക്കുകയും ചെയ്തു. വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തിൽ ഉന്നയിച്ചത്. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ മുരളീധരപക്ഷം…

Read More

അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി; മൃതദേഹം ലഭിച്ചു

ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ 18 മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസിൽ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവർ സംഭവം പൊലീസിലും അറിയിച്ചു….

Read More

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; വിൽപനയ്ക്ക് നിയന്ത്രണം

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച…

Read More

‘സത്യന്റെ കൊലപാതകം ആലോചിച്ചു നടത്തിയത്’;  സിപിഎം നേതാവിന്റെ കത്ത്

മുൻപ് ആർഎസ്എസുകാരനായിരുന്ന ഐഎൻടിയുസി നേതാവ് സത്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടി നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. സത്യന്റെ കൊലപാതകം സിപിഎം ആലോചിച്ചു നടത്തിയതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവാണ് വെളിപ്പെടുത്തിയത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളെയും 2006ൽ കോടതി വെറുതേ വിട്ടിരുന്നു. നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ…

Read More

‘സത്യന്റെ കൊലപാതകം ആലോചിച്ചു നടത്തിയത്’;  സിപിഎം നേതാവിന്റെ കത്ത്

മുൻപ് ആർഎസ്എസുകാരനായിരുന്ന ഐഎൻടിയുസി നേതാവ് സത്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടി നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. സത്യന്റെ കൊലപാതകം സിപിഎം ആലോചിച്ചു നടത്തിയതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവാണ് വെളിപ്പെടുത്തിയത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളെയും 2006ൽ കോടതി വെറുതേ വിട്ടിരുന്നു. നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ…

Read More

കടലാക്രമണം ; ആലപ്പുഴ ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തീരദേശ മേഖലകളില്‍ കടല്‍ കയറ്റമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിന് കീഴലുള്ള പള്ളിത്തോട് അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി വാര്‍ഡ്-1, തുറവൂര്‍, കുത്തിയതോട് തീരദേശ വില്ലേജുകളുടെ പരിധിയില്‍ ചെറിയതോതില്‍ കടല്‍ കയറിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, ആലപ്പുഴ…

Read More

കേരളത്തിൽ വിവിധ ഇടങ്ങളിൽ കടലാക്രമണം ; നിരവധി വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ, വലിതതുറ, കോവളം ഭാഗങ്ങളിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. 50 ഓളം വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിന്റെ അടിയിലായി. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ മാത്രം 10 ഓളം വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത്…

Read More