ആലപ്പുഴയിൽ സിപിഐഎം നേതാവ് ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നു ; സ്വീകരിച്ച് ബിജെപി അഖിലേന്ത്യ സെക്രട്ടറി തരുൺ ചൂഗ്

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഐഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ…

Read More

നെഹ്റു ട്രോഫി വള്ളം കളി ; വിജയി കാരിച്ചാൽ തന്നെ , വിധി നിർണയത്തിൽ പങ്കില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ്‌ സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി….

Read More

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്. കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക്(73) ഗുരുതരമായി പൊള്ളലേറ്റു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. പുലർച്ചെയോടെ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠൻ ജീവനൊടുക്കിയത്. അഗ്നിശമന സേന എത്തി തീ അണച്ചു. പൊള്ളലേറ്റ ഭാര്യയെയും മകനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ആലപ്പുഴയിൽ യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവം; പ്രതി കോയമ്പത്തൂരിൽ നിന്ന് പിടിയിൽ, ഒപ്പം ഭാര്യയും

രാമങ്കരിയിൽ യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു. ഇന്നലെയാണ്…

Read More

ആലപ്പുഴയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിണങ്ങിയിറങ്ങിയ ഭാര്യയുമായി അക്രമി നീന്തി രക്ഷപ്പെട്ടു

ആലപ്പുഴയിൽ യുവാവിനെ അക്രമി വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പിണങ്ങിവന്ന ഭാര്യയുമായി സ്ഥലം വിട്ടു. രാമങ്കരിയിലാണ് സിനിമയെ സംഭവം അരങ്ങേറിയത്. സംഭവിച്ചത് ഇങ്ങനെ, വേഴപ്ര സ്വദേശി ബൈജുവിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണ്. ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവായ സുബിനാണ് വെട്ടിയത്. യുവതി സുബിന്റെ മുൻ ഭാര്യയാണെന്നും പറയുന്നുണ്ട്. കുറച്ചുനാളായി സുബിനും ഭാര്യയും പിണക്കത്തിലായിരുന്നു. ഓണത്തിന് മുമ്പാണ് യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. പുലർച്ചെ രണ്ടുമണിയോടെ നീന്തിയാണ് സുബിൻ ബൈജുവിന്റെ വീട്ടിൽ…

Read More

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാ​ഹം

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ. നവ്യ നായരുടെ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ആലപ്പുഴ പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു നവ്യ. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കുകയും രമേശിന് ചികിത്സ ഉറപ്പാക്കിയ ശേഷവുമാണ് നവ്യ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നവീകരണത്തിനുള്ള…

Read More

കലവൂരിലെ സുഭദ്ര കൊലപാതകം; ഒളിവിൽ പോയ പ്രതികൾ പിടിയിൽ

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ…

Read More

ഗ്രാമസഭ വിളിച്ച് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; ആലപ്പുഴ കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി

കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഏരിയാ സെൻ്റർ അംഗമായ നസീം ജനപ്രതിനിധിയായ വാർഡിൽ ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് നടപടിക്ക് കാരണം. എന്നാൽ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം. ആറുമാസം മുൻപ് ശ്യാമിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എടുത്ത തീരുമാനം പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടപെട്ട് മരവിപ്പിച്ചിരുന്നു….

Read More

ആലപ്പുഴ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി ; ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചു

ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഈ കുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചുവന്നില്ല. കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകി. പൊലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും…

Read More

ആലപ്പുഴയിൽ നവവധുവിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ…

Read More