അമ്മയുടെയും നവജാത ശിശുവിന്റെയും മരണം; ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം…

Read More

പക്ഷിപ്പനി വ്യാപകം; പ്രതിരോധ നടപടി വിലയിരുത്താൻ കേന്ദ്ര ഏഴം​ഗ സംഘം ആലപ്പുഴയിൽ

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം  ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍  രാജേഷ് കടമണി, ഡോക്ടര്‍  രുചി ജയിൻ എന്നിവരുൾപ്പടെയുള്ള 7 അംഗ സംഘമാണ് ജില്ലയിലെത്തിയിട്ടുള്ളത്. രാവിലെ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരത്തിലും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തും. കഴിഞ്ഞ ബുധനാഴ്ചയാണ്…

Read More