
ആലപ്പുഴ ചെട്ടികുളങ്ങര കൊലപാതകം; ഒളിവിൽ പോയ രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ
ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിലാണ് രണ്ടാം പ്രതി 28 വർഷത്തിന് ശേഷം പിടിയിലാകുന്നത്. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ചിങ്കു എന്ന് വിളിക്കുന്ന ശ്രീകുമാറാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ശ്രീശൈലം എന്ന വിലാസത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി ചെട്ടികുളങ്ങര കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്,ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ…