സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭയും അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ…

Read More

വെള്ളാപ്പള്ളി നയിക്കുന്നതിൽ ആശങ്കയില്ല, തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനുമേൽ യോഗത്തിനുമേൽ കുതിരകയറേണ്ട; സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി

തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിനുമേൽ പാർട്ടി കുതിരകയറേണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റി. വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞദിവസം നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിലാണ് എസ്.എൻ.ഡി.പി.വിഷയം വിശദമായി ചർച്ചചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ്‌ ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പുതോൽവിയുടെ…

Read More