
അലൻ വാക്കർ ഡിജെ ഷോക്കിടെ മൊബൈൽ കവർച്ച; വൻ ആസൂത്രണമെന്ന് പൊലീസ്; രാജ്യവ്യാപക അന്വേഷണം
കൊച്ചിയിൽ നടന്ന അലൻ വാക്കർ ഡിജെ ഷോയ്‌ക്കെിടെ നടന്ന മെഗാ മൊബൈൽഫോൺ കവർച്ചക്ക് പിന്നിൽ വൻ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകൾ മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പതിനായിരത്തോളം പേർ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച…