
‘രാത്രി വന്ന് കാണണം’ മുതിർന്ന ജഡ്ജിക്കും സഹായിക്കുമെതിരെ പീഡന പരാതി നൽകി വനിതാ ജഡ്ജ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
മുതിർന്ന ജഡ്ജിക്കും സഹായിക്കും എതിരെ വനിതാ ജഡ്ജി നൽകിയ പീഡന പരാതിയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ബാരാബെൻകിയിലെ നിയമന കാലത്താണ് കേസിനാസ്പദമായ സംഭവം. നടപടി ഉണ്ടായില്ലെങ്കിൽ തന്നെ മരിക്കാനെങ്കിലും അനുവദിക്കണമെന്നാണ് വനിതാ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ ജഡ്ജി അവരുടെ അധികാരപരിധിയിൽ കാര്യങ്ങൾ മേൽനോട്ടം ചെയ്യേണ്ട അലഹബാദ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നാണ്…